വി പി അച്ചനെ കുറിച്ച് 

ഡോ. ഫാ.വി.പി.ജോസഫ് വലിയവീട്ടിൽ

എഴുത്തുകാരൻ, പ്രഭാഷകൻ, ചരിത്രഗവേഷകൻ, സോഷ്യൽ ആക്ടിവിസ്റ്റ് കലാകാരൻ, കലാസംവിധായകൻ, കൗൺസിലർ, ധ്യാനഗുരു. 1960-ൽ ആലപ്പുഴ ജില്ലയിൽ ചേർത്തല പള്ളിത്തോട്ടിൽ ജനനം.

കൃപാസനം ആത്മീയ സാമൂഹ്യ-സാംസ്ക്കാരിക കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടർ. 1985-ൽ തിരുപ്പട്ടം സ്വീക രിച്ചു. ആലപ്പുഴ രൂപത വൈദികനായി സമൂഹത്തിന്റെയും, സഭയുടെയും സാംസ്ക്കാരിക കലാപൈതൃകങ്ങളെ സംരക്ഷിക്കുമ്പോഴും നഷ്ടതീരങ്ങളുടെ സമഗ്ര വീണ്ടെടുപ്പിനായുള്ള മനുഷ്യാവകാശ പോരാട്ടത്തിൽ ഏർപ്പെടുമ്പോഴും, മരിയൻ ഉടമ്പടി പ്രാർത്ഥനയുടെ പ്രയോക്താവായി പ്രവൃത്തിക്കുമ്പോഴും സഭയുടേയും ദേശത്തിന്റെയും ഉദ്ഗ്രഥനമാണ് കഴിഞ്ഞകാൽ നൂറ്റാ ണ്ടായി കൃപാസനം ലക്ഷ്യം വെയ്ക്കുന്നത്. പ്രസ്തുത പ്രവർത്തനങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരും കേരള കത്തോലിക്കാ സഭയും അവാർഡുകളും അംഗീകാരങ്ങളും നൽകി. ചവിട്ടുനാടക വിജ്ഞാന കോശത്തിന്റെ രചന കേരള സാഹിത്യ അക്കാദമിയുടെയും തിക്കുറിശ്ശി ഫൗണ്ടേ ഷന്റെയും അവാർഡിന് അർഹമായിട്ടുണ്ട്.

സാംസ്ക്കാരിക പ്രവർത്തനങ്ങളെ മുൻനിർത്തി കേന്ദ്ര സർക്കാരിന്റെ സീനിയർ ഫെല്ലോഷിപ്പിന് അർഹനായി. സഭാത്മക സാംസ്ക്കാരിക പ്രവർത്തനങ്ങൾക്ക് കെ.സി. ബി.സി. മീഡിയ കമ്മീഷൻ അവാർഡും, കെ. ആർ.എൽ. സി.സി. വൈജ്ഞാനിക സാഹിത്യ അവാർഡും ലഭിച്ചി ട്ടുണ്ട്. 1989ൽ ആരംഭിച്ച കുടുംബക്ഷേമ കൗൺസിലിം ഗ് ഉൾപ്പടെയുള്ള സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് കെ.ആർ.നാരായണൻ പീസ് ഫൗഷൻ സമാധാന പുരസ്ക്കാരവും, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കും നാടൻ മോട്ടോർ റാഡ് നിർമ്മാണ വിതരണ പ്രവർത്തന ങ്ങൾക്കും അഖിലേന്ത്യ കയർബോർഡ് മെറിറ്റ് സർട്ടിഫിക്കറ്റും ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. പുത്തൻപാന, അമ്മാനപ്പാട്ട്, ദേവാസ്തവിളി, പിച്ചപ്പാട്ട്, പരിചമുട്ടുകളി, ചവിട്ടുനാടകം തുടങ്ങി കടലോര ദ്രാവിഡ കലകളുടെ വീണ്ടെടുപ്പിനെയും പുനരുദ്ധാരണ പ്രവർത്തനങ്ങളേ യും അധികരിച്ച് 2014-ൽ ഇന്റർനാഷണൽ തമിഴ് യൂണി വേഴ്സിറ്റി ഡോക്ടറേറ്റ് പദവിയും നൽകി ആദരിച്ചു. ചവിട്ടുനാടകം യുവജനോത്സവ മത്സരയിനമാക്കുന്നതിൽ മുഖ്യ ചാലകശക്തിയായി പ്രവർത്തിച്ചു. ഏറ്റവും ഒടുവിൽ 2019-ൽ മൺമറഞ്ഞുപോയ തീരപൈതൃകങ്ങളെ മുഖ്യധാരയിലെത്തിച്ചതിനാണ് CCBIയുടെ കീഴിലുള്ള ദി കാത്തലിക് ഡയോസിഷൻ പ്രീസ്റ്റ് ഓഫ് ഇൻഡ്യ (CDPI) ജോസഫച്ചന് അംഗീകാരം നൽകിയത്.

ഡോ. വി.പി.അച്ചന്റെ പ്രധാനകൃതികൾ :

കേരള ഫോക്‌ലോർ അക്കാദമി പ്രസിദ്ധീകരിച്ച ചവിട്ടുനാടക വിജ്ഞാനകോശം,

കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച തീരദേശ കലാനിഘണ്ടു

സംഗീ തനാടക അക്കാദമി പ്രസിദ്ധീകരിച്ച ബ്രിജീന ചവിട്ടു നാടകപഠനം

ചവിട്ടുനാടകം ആട്ടപ്രകാരം

കേരള കോസ്റ്റൽ ഗസറ്റിയർ

കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ചവിട്ടുനാടകം സാഹിത്യവും സംഗീതവും, ഇതിനു പുറമെ ചവിട്ടുനാടകം ആട്ടപ്രകാരം, കേരള കോസ്റ്റൽ ഗസറ്റിയർ, നെയ്തൽ തീരത്തെ സാംസ്ക്കാരിക പഴമകൾ തുടങ്ങിയവ തീരസംസ്കൃതിക്കുള്ള ഫാ.ജോസഫിന്റെ വൈജ്ഞാനിക സാഹിത്യ സംഭാവനകളാണ്.
മഴക്കോട്ട്, നിയാ മിലാനിയുടെ നിഗൂഢകമ്പങ്ങൾ തുടങ്ങിയ ചെറുകഥാസമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ആത്മീയ ഗ്രന്ഥങ്ങൾ:: 
സംക്ഷിപ്ത വേദാർത്ഥം, ദൈവം അനുഭവമാകു മ്പോൾ, സാന്ത്വനാഭിഷേകം, കൃപയുടെ സൂത്രവാക്യ ങ്ങൾ, അനുഗ്രഹത്തിന്റെ യാന്ത്രികവിദ്യ, പന്ത്രണ്ടു പാഠങ്ങൾ, ഗേറ്റ് ടു ഗ്രേസ് ആന്റ് ഗ്ലോറി, ഡൈനാ മിക്സ് ഓഫ് ഗ്രേസ്, സൂര്യപ്രകാശത്തിൽ വിളയുന്ന നല്ല ഫലങ്ങൾ, അടയാളം കാണാത്ത കാലം അമ്മയോടൊപ്പം, ഉടമ്പടി പ്രാർത്ഥന: കാര്യകാരണങ്ങ ളുടെ കൈപ്പുസ്തകം, ഈശോമിശിഹായുടെ മാതാവായ മറിയത്തിന്റെ സുവിശേഷം, അനുഗ്രഹത്തിന്റെ അവസാനവാക്കുകൾ.

Current Position
01.Founder & Director of Kreupasanam Marian Retreat Centre
02.Founder & Director of National Heritage Study Centre:

  • KreupasanamPauranikaRangakalaPeedom
  • Coastal Folk Art Digital Museum,Costume Gallery, Stay Home Study Centre And Library

03.Founder&Director of Kerala coastal folk arts academy, Pallithode
Awards