"ഓരോ തരത്തിലുള്ള വ്യഥകളനുഭവിക്കുന്നവരെ ആശ്വസിപ്പിക്കുവാന്‍"
2 കോറിന്തോസ്‌ 1:4

ഓൺലൈൻ മരിയൻ ഉടമ്പടി പ്രാർത്ഥന അഭ്യർത്ഥനയ്ക്കായി  
ഇവിടെ ക്ലിക്കുചെയ്യുക


കൃപാസനം ഓൺലൈൻ മരിയൻ ഉടമ്പടി പ്രാർത്ഥന :

ആയിരങ്ങൾ അനുഗ്രഹം പ്രാപിച്ച കൃപാസനം മരിയൻ ഉടമ്പടി പ്രാർത്ഥന ഇനി ഓൺലൈനിലൂടെ നിങ്ങൾക്കും നിങ്ങളുടെ ഭവനങ്ങളിൽ ഇരുന്ന് ചെയ്യാം.. കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന ദശാബ്ദം മുതൽ അതായത് 1990 മുതൽ 2000 വരെ ദശലക്ഷങ്ങൾ പങ്കെടുത്ത കൃപാസനം കടലോര-കൃപാവര-യജ്ഞങ്ങളിൽ സമർപ്പിക്കപ്പെട്ട ഒരുദശാബ്ദത്തിന്റെ മദ്ധ്യസ്ഥപ്രാർത്ഥനയുടെ യോഗ്യതകളെ സമാഹരിച്ച് ,ഈ നൂറ്റാണ്ടിൻറെ ആരംഭം മുതൽ 1000 മണിയുള്ള ആയിരക്കണക്കിന് അഖണ്ഡ ജപമാല മദ്ധ്യസ്ഥ പ്രാർത്ഥനയിലൂടെ ആയിരങ്ങളും പതിനായിരങ്ങളും ആണ്ടുതോറും അണമുറിയാതെ നടത്തിയ ജനസഹസ്രങ്ങൾ പങ്കുകൊണ്ട് പ്രാർത്ഥിച്ച മഹാ അഖണ്ഡജപമാല റാലികളിലൂടെ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലമായി കൃപാസനം ശുശ്രൂഷകൾ സംപ്രാപിച്ച കൃപയുടെ സ്വർഗ്ഗീയ നിക്ഷേപങ്ങളിൽ നിന്ന് ഇപ്പോൾ ഇതാ നിങ്ങളുടെ ജീവിത സമാശ്വാസങ്ങൾക്കും ഉപാധിയാകുന്നു..... നിങ്ങളുടെ പ്രാർത്ഥന നിയോഗങ്ങൾ,തിരുസഭയുടെ ലുത്തിനിയ പ്രാർത്ഥനപ്രകാരം പരിശുദ്ധഅമ്മയെ, പുതിയ നിയമപ്രകാരമുള്ള വാഗ്ദാന പേടകമായി വണങ്ങപ്പെടുന്ന കൃപാസനം മരിയൻ സന്നിധാനത്തിലേക്ക് ഓൺലൈനായി പ്രാർത്ഥിച്ച് നിക്ഷേപിക്കുക. ഓൺലൈൻ മരിയൻ ഉടമ്പടി പ്രാർത്ഥന പ്രകാരം നിങ്ങളുടെ 6 പ്രാർത്ഥനാ നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്. ഈ പ്രാർത്ഥന നിയോഗങ്ങൾ കാനായിലെ കല്യാണ വേളയിൽ പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയിൽ ഈശോയുടെ മുന്നിൽ വിശ്വാസത്തിന്റേയുംയും പ്രത്യാശയുടെയും സ്നേഹത്തിൻറെയും വെള്ളം നിറച്ച് സമർപ്പിച്ച 6 കൽഭരണികളുടെ പ്രതീകങ്ങളാണ് എന്ന് മനസ്സിലാക്കി മേൽ പറഞ്ഞ ദൈവിക പുണ്യങ്ങളുടെ അരൂപിയിൽ പ്രാർത്ഥിച്ചാണ്, പ്രാർത്ഥനാ വിഷയങ്ങൾ ഓൺലൈൻ ഉടമ്പടി വഴി സമർപ്പിക്കേണ്ടത്. ആറു പ്രാർത്ഥനാവശ്യങ്ങൾ സമർപ്പിക്കുമ്പോൾ , മരിയൻ ഉടമ്പടി പ്രകാരം ആറ് മരിയൻ ഉടമ്പടി ധ്യാനങ്ങൾ യുട്യൂബിൽ കൂടി പ്രാർത്ഥിച്ച് ആ ലിങ്ക് ഷെയർ ചെയ്യേണ്ടതാണ്. കൂടാതെ ഉടമ്പടി പ്രകാരമുള്ള പ്രേഷിത പ്രവർത്തനത്തിൻ്റെ ഭാഗമായി കൃപാസനം ഓൺലൈൻ പത്രം വായിച്ച് ആ ലിങ്കും ഷെയർ ചെയ്യേണ്ടതാണ്. വെബ്സൈറ്റിൽ ഉടമ്പടിചെയ്യുന്നവർ മരിയൻ ഉടമ്പടി സന്ദേശവചനം യോഹന്നാൻ 2: 5 അനുസരിച്ച് ‘അവൻ പറയുന്നതുപോലെ ചെയ്ത് ജീവിതസാക്ഷ്യം നൽകേണ്ടതിൻ്റെ ഭാഗമായി വിശുദ്ധ മത്തായിയുടെ സുവിശേഷം 25:35 അനുസരിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്ത് ദൈവ മഹത്വത്തിനായി സാക്ഷ്യപ്പെടുത്തേണ്ടതാണ്.

നിങ്ങളുടെ പ്രാർത്ഥന നിയോഗങ്ങൾ ഞങ്ങളുടെ മധ്യസ്ഥപ്രാർത്ഥന ഗ്രൂപ്പിൽ രജിസ്റ്റർ ചെയ്തു എന്ന് ഇ-മെയിലിൽ അറിയിപ്പ് ലഭിച്ചതിനു ശേഷം നിങ്ങൾക്ക് പ്രാർത്ഥന തുടങ്ങാവുന്നതാണ് .പ്രത്യക്ഷീകരണ പ്രാർത്ഥന, ദിവസവും രാവിലെ 5.30 നും ഉടമ്പടി പ്രാർത്ഥന കുടുംബപ്രാർത്ഥനയ്ക്ക് ശേഷവും ചൊല്ലേണ്ടതാണ്

ഓൺലൈനിൽ മരിയൻ ഉടമ്പടി എടുത്തിരിക്കുന്നവർ 6 നിബന്ധനകൾ 90 ദിവസത്തേക്ക് നിവർത്തിക്കേണ്ടതാണ്.

  1. ഒന്നാമതായി ഉടമ്പടി എടുക്കുന്ന വ്യക്തി ഗലാത്തിയ 5:19 പ്രകാരം ആത്മാവിന്റെ വിശുദ്ധിയ്ക്ക് വിരുദ്ധമായ ജഡിക പാപങ്ങൾ ആയ വ്യഭിചാരം, അശുദ്ധി ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത,കലഹം അസൂയ,കോപം,മാത്സര്യം,ഭിന്നത, വിഭാഗീയചിന്ത,വിദ്വേഷം മദ്യപാനം, മദിരോത്സവം ഇവയും സദൃശ്യമായ മറ്റ് പ്രവർത്തികളും താൻ ഉപേക്ഷിക്കുന്നു എന്നു തീരുമാനമെടുക്കണം. കൂടാതെ തിന്മയും പരദൂഷണവും സംസാരിക്കുന്നതിൽ നിന്ന് നാവിനെ പൂർണ്ണമായി നിയന്ത്രിക്കാമെന്ന് തീരുമാനമെടുക്കണം .വേദനിപ്പിച്ച വരോട് ക്ഷമിച്ചുകൊണ്ട് ഹൃദയത്തിൽ ഉണ്ടായിരിക്കുന്ന വെറുപ്പിനെ സ്നേഹമായി മാറ്റി അവരുമായി സഹകരിക്കണം
  2. ഓൺലൈനിൽ മരിയൻ ഉടമ്പടി എടുത്തിട്ട് ഉള്ളവർ ആറ് ഉടമ്പടി നിബന്ധനകൾക്ക് ആനുപാതികമായി ആറ് ഉടമ്പടി ധ്യാനങ്ങൾ യൂട്യൂബിൽ കൂടി പ്രാർത്ഥിക്കുകയും ആ ലിങ്ക് ഷെയർ ചെയ്യേണ്ടതുമാണ്
  3. ബുധനാഴ്ച/ശനിയാഴ്ചയിലെ ഏതെങ്കിലും ഒരു നേരം പ്രാർത്ഥനാപൂർവ്വം ഉപവാസമെടുക്കുക
  4. സുവിശേഷ പ്രചരണത്തിൻ്റെ ഭാഗമായി അപ്പോസ്തല ശുശ്രൂഷയായി ദൈവവചന സന്ദേശങ്ങളും അനുഭവ സാക്ഷ്യങ്ങളും അടങ്ങിയ കൃപാസനം പത്രം ഓൺലൈനിൽ വായിക്കുകയും ഷെയർ ചെയ്യുകയും ചെയ്യുക
  5. ഓരോ ദിവസവും കർത്താവിൻറെ വചനം പ്രാർത്ഥനാപൂർവ്വം ധ്യാനിക്കുവാനായി അരമണിക്കൂർ പ്രത്യേകമായി ദൈവവചന വായനയ്ക്കായി മാറ്റിവയ്ക്കുക.
  6. മത്തായി 25 35 36 തിരുവചനങ്ങൾ പ്രകാരം ഓരോ ആഴ്ചവട്ടവും കാരുണ്യ പ്രവർത്തികൾ യേശുനാമ മഹത്വത്തിനായി പ്രവർത്തിക്കുമെന്ന് തീരുമാനമെടുക്കുക
പുതുതായി ഓൺലൈനിൽ മരിയൻ ഉടമ്പടി ചെയ്തവരുടെ പേരുവിവരങ്ങൾ

കൃപാസനം

ഓൺലൈൻ ഉടമ്പടി പ്രാർത്ഥന സാക്ഷ്യങ്ങൾ

On March 28 i took udampedi via online for my Aps certificate , which required for my higher studies in germany and i got it on April 11th .

Konchitha
Vakathanam

To go to Canada, I wrote my first IELTS exam, I submit to mother Mary that I need band 7,God blessed me with band 7.Thank Mother Mary for prayers and God for blessings

Anju Mary Alexander
Alleppey

Clearing our oet exam tomorrow

Sneha & Manju
Kozhikode

Njan prathicha ente nigogam sadhichu thana ammaku orayiram naadhi. 2 nd year bsc exm ellm subject pass aki anugrhicha ammaku naadhi. Epozhum ente kude indavane amme mathave,. Ammude adukkaal ethraum vegam enea naadhi parauvan ethikaname

Jesna jose
Hassan Karnataka

I passed my test by god’s Grace.I felt the presence of mother Mary during the test time

Jose
Sweden

Innu ente blood result ellam normal aakukayum asosthathakalil ninum soukyam thannathinum ammakum esoyikum orayiram nanni ammay mathavay sakshyam paranjolamay

RAJI ANI JOHN
Dubai, UAE

Thanksgiving, Kreupasanam Mother of Grace

ലൈറ്റ് എ ക്യാന്‍ണ്ടില്‍ പ്രാർത്ഥനകൃതജ്ഞത സാക്ഷ്യങ്ങൾ

ഓൺലൈൻ മരിയൻ ഉടമ്പടി പ്രാർത്ഥന പ്രകാരം നിങ്ങൾ സമർപ്പിച്ചിരിക്കുന്ന പ്രാർത്ഥന ആവശ്യങ്ങൾ ഞങ്ങൾ ഉടനെ തന്നെ ഡൗൺലോഡ് ചെയ്ത് മദ്ധ്യസ്ഥപ്രാർത്ഥന ഗ്രൂപ്പിന് കൈമാറുന്നതാണ് അനുഭവസാക്ഷ്യങ്ങൾ ലഭിച്ചവർ വെബ്സൈറ്റിൽ പ്രവേശിച്ച് ദൈവനാമമഹത്വത്തിനായി അത് പ്രസിദ്ധപ്പെടുത്തേണ്ടതാണ്.

ഈ ഉടമ്പടി പ്രാർത്ഥനാ പ്രകാരം നിങ്ങൾക്കു ലഭിക്കുന്ന ദൈവാനുഭവ സാക്ഷ്യങ്ങൾ നിങ്ങളുടെ മൊബൈലിൽ വീഡിയോയായി റെക്കോർഡ് ചെയ്ത് ഞങ്ങളുടെ ഇ- മെയിലിൽ (mariantoday.com@gmail.com) അയച്ചുതരാവുന്നതാണ്. അത്തരം സാക്ഷ്യങ്ങളിൽ തിരഞ്ഞെടുത്തവ ദൈവനാമ മഹത്വത്തിനായി കൃപാസനം വെബ്സൈറ്റിലും ഇതര മാദ്ധ്യമങ്ങളിലും പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും.


ലൈറ്റ് എ ക്യാന്‍ണ്ടില്‍ പ്രാർത്ഥന - കൃതജ്ഞത സാക്ഷ്യങ്ങൾ അയയ്‌ക്കുന്നതിന്
ഇവിടെ ക്ലിക്ക് ചെയ്യുക