മരിയന്‍ തപസ്സ്

പരിശുദ്ധ അമ്മയുടെ ആത്മശക്തി ആവഹിക്കുന്ന
 അതുല്യ പ്രാര്‍ത്ഥന അനുഭവ തപസ്സ് ധ്യാനം.

കൃപാസനത്തില്‍ 2005 ഒക്ടോബര്‍ 25-നാണ് മരിയന്‍ കൃപാഭിഷേക തപസ്സ് ധ്യാനം ആരംഭിച്ചത്. ആ മരിയന്‍ ധ്യാനം മാസംപ്രതി മുടങ്ങാതെ ഇന്നും നടന്നുവരുന്നു. പരിശുദ്ധ അമ്മയെക്കുറിച്ച്, തിരുസഭയെക്കുറിച്ച് ആഴമായ ബോദ്ധ്യം നല്‍കുന്ന ഈ ധ്യാനത്തില്‍ തിരുസഭയുടെ കല്‍പ്പനകള്‍ മാത്രം ധ്യാനവിഷയമായി ക്രമീകരിച്ചിരിക്കുന്നു. കൃപാസനത്തിന്‍റെ അതിശക്തമായ മദ്ധ്യസ്ഥ പ്രാര്‍ത്ഥനയായ അഖണ്ഡ ജപമാലയും ഈ തപസ്സ് ധ്യാനത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. കൃപാസനത്തില്‍ താമസിച്ച് മരിയന്‍ തപസ് ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂര്‍ ഫീസ് അടച്ച് ധ്യാനത്തിന് ഒരാഴ്ച മുമ്പ് സീറ്റ് ഉറപ്പുവരുത്തേണ്ടതാണ്. ധ്യാനദിവസം രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുന്നതല്ല. സീറ്റുകള്‍ ആദ്യം ബുക്ക് ചെയ്യുന്ന 175 പേര്‍ക്ക് മാത്രം. എല്ലാ മാസത്തിന്‍റെയും രണ്ടാം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിച്ച് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സമാപിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടുക
9847481587, 9074684574, 6235398198, 8138045198, 9745583367